നിഗൂഡതകള്‍ ബാക്കി; കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 370 നായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു.

0

3 വര്‍ഷത്തോളം നീണ്ട തിരച്ചിലുകള്‍ക്ക് ഒടുവില്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 370 നായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. ഇതുവരെയുള്ള തെരച്ചിലുകള്‍ നിഷ്ഫലമായ സാഹചര്യത്തിലാണ് ഉള്‍ക്കടലിലെ തെരച്ചില്‍ അവസാനിപ്പിച്ചത്.ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴങ്ങളില്‍ നടത്തിയ പരിശോധനയില്‍ കാണാതായ വിമാനത്തിന്റെ തരിമ്പു പോലും കണ്ടെത്താനായിട്ടില്ല.  ഓസ്‌ട്രേലിയയിലെ ദ ജോയിന്റ് ഏജന്‍സി കോര്‍ഡിനേഷന്‍ സെന്ററാണ് തങ്ങള്‍ തെരച്ചില്‍ അവസാനിപ്പിച്ചതായി അറിയിച്ചത് .

ഓസ്‌ട്രേലിയയുടെ പടിഞ്ഞാറ് ഭാഗത്തായി 12,000 ചതുരശ്ര കിലോമീറ്റര്‍ ഭാഗത്താണ് തെരച്ചില്‍ നടന്നത്. 160 മില്യണ്‍ യുഎസ് ഡോളറാണ് ഇതിനായി ചെലവഴിച്ചത്. അത്യാധുനിക സംവിധാനങ്ങളുടെയും വിദഗ്ദരുടെയും സേവനം ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയത്.തെരച്ചില്‍ അവസാനിപ്പിക്കുന്നതോടെ മലേഷ്യന്‍ എയര്‍ലൈന്‍സിനെ സംബന്ധിച്ച നിഗൂഡത ഇനി ഒരിക്കലും ചുരുളഴാതെ തുടരും.  വിമാനത്തിനായി ആദ്യം നടത്തിയ തെരച്ചിലുകള്‍ തെറ്റായ സ്ഥലത്തായിരുന്നെന്ന് അധികൃതര്‍ വെളിപ്പെടുത്തല്‍ വിമാനത്തിലുണ്ടായിരുന്ന 239 പേരുടെ കുടുംബങ്ങളുടെ പ്രതീക്ഷകള്‍ക്ക്  തിരിച്ചടി നല്‍കിയിരുന്നു.  ഇപ്പോള്‍ തെരച്ചില്‍ അവസാനിപ്പിക്കാനുള്ള തീരുമാനം കനത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.