മലേഷ്യൻ വിമാനം എംഎച്ച് 370 നു വേണ്ടിയുള്ള എല്ലാ തിരച്ചിലുകളും അവസാനിപ്പിച്ചു; അവസാനനിഗമനം ഇങ്ങനെ

0

2014 മാർച്ച് എട്ടിന് ക്വാലാലംപൂരിൽ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രമധ്യേ 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ വിമാനം എംഎച്ച് 370 ഇനിയും കണ്ടെത്താൻ സാധിക്കാതെ എല്ലാ അന്വേഷണങ്ങളും പൂർണമായി അവസാനിപ്പിക്കുകയാണ്. എന്നാൽ ആ വിമാനം എവിടെ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. 

കാണാതായ ബോയിങ് 777 വിമാനത്തിന്റെ പൈലറ്റായ സഹാറി അമദ് ഷാ ചെയ്ത മനഃപൂര്‍വമുള്ള ക്രിമിനല്‍ കുറ്റമായിരുന്നു വിമാനത്തെ അപകടത്തില്‍ പെടുത്തിയതെന്നാണ് ലോകപ്രശസ്ത ഏവിയേഷന്‍ വിദഗ്ദ്ധര്‍ ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അനുമാനിക്കുന്നത്. ഞായറാഴ്ച രാത്രി പ്രക്ഷേപണം ചെയ്ത 60 മിനുറ്റ് വരുന്ന ടിവി പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഏവിയേഷന്‍ എക്‌സ്പര്‍ട്ടുകള്‍ തങ്ങളുടെ പുതിയ അനുമാനങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ആ വിമാനം എവിടെ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ ഏവിയേഷൻ നിഗൂഢതതകളിലൊന്നായിട്ടാണ് ഈ വിമാനത്തിന്റെ തിരോധാനം വിലയിരുത്തപ്പെടുന്നത്. വിമാനത്തിന്റെ അവസാന ചലനങ്ങൾ ഫോറൻസിക്കലായി പുനസൃഷ്ടിച്ചാണ് അവർ തിരോധാനത്തിന് പിന്നിൽ പൈലറ്റിന്റെ ബോധപൂർവമായ നീക്കമുണ്ടെന്ന് സമർത്ഥിക്കുന്നത്.

ആർക്കും എളുപ്പം കണ്ടെത്താൻ സാധിക്കാത്ത വിദൂരസ്ഥമായ സ്ഥലത്ത് വിമാനത്തെ വീഴ്‌ത്തി പൈലറ്റ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അതിന് 239 യാത്രക്കാരെയും ക്രൂ മെമ്പർമാരെയും ബലിയാടുകളാക്കിത്തീർക്കുകയായിരുന്നുവെന്നുമാണ് പ്രമുഖ എയർക്രാഷ് ഇൻവെസ്റ്റിഗേറ്ററായ ലാറി വാൻസ് ഈ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് വിശദീകരിക്കുന്നത്.

ഇത് പൈലറ്റ് ദീർഘകാലമായി ആസൂത്രണം ചെയ്ത അപകടമായിരുന്നുവെന്നും മനഃപൂർവം ചെയ്ത പ്രവൃത്തിയായിരുന്നുവെന്നുമാണ് മുൻ ഓസ്ട്രേലിയ ട്രാൻസ്പോർട്ട് ബ്യൂറോ തലവനായ മാർടിൻ ഡോലൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. മലേഷ്യയുടെയും തായ് മിലിട്ടറിയുടെയും റഡാറിൽ നിന്നും വിമാനത്തെ ഒഴിവാക്കുന്നതിനായി പൈലറ്റ് ഈ വിമാനത്തെ അതിർത്തിയിലൂടെ പറപ്പിക്കുകയായിരുന്നുവെന്നാണ് ബോയിങ് 777 പൈലറ്റും ഇൻസ്ട്രക്ടറുമായ സൈമൺ ഹാർഡി പരിപാടിയിൽ പങ്കെടുത്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്.

വിമാനത്തെ മുൻകൂട്ടി നിശ്ചയിക്കാത്ത വഴികളിലൂടെ പറത്തിയ പൈലറ്റ് തന്റെ ഹോംടൗണായ പെനാൻഗിന് മുകളിലൂടെ അവസാന നിമിഷങ്ങളിൽ അതിനെ കൊണ്ട് പോയിരുന്നുവെന്നും ഹാർഡി അഭിപ്രായപ്പെടുന്നു. തന്റെ ഹോം ടൗണിലെ വീട്ടിലുള്ള ആരെങ്കിലും ഇത് നോക്കി നിൽക്കുന്നുണ്ടാവുമെന്നും അവരോട് വിടപറയാനായിരിക്കും പൈലറ്റ് ഇത് ചെയ്തതെന്നും ഇത് വളരെ വൈകാരികമായിട്ടാണ് പൈലറ്റ് നിർവഹിച്ചതെന്നും ഹാർഡി അനുമാനിക്കുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.