ശാസ്ത്രം വീണ്ടും തോറ്റു; കാണാതായ എംഎച്ച് 370 വിമാനത്തിനു വേണ്ടി നടത്തുന്ന അവസാനവട്ട തിരച്ചിലും അവസാനിപ്പിക്കുന്നു

0

239 യാത്രക്കാരുടെയും ബന്ധുക്കള്‍ക്കൊപ്പം പക്ഷേ ലോകം മുഴുവനും ഇപ്പോഴും കാത്തിരിക്കുകയാണ് എന്താണ് മലേഷ്യന്‍ വിമാനത്തിനു സംഭവിച്ചതെന്ന് അറിയാന്‍.2014 മാര്‍ച്ച് എട്ടു മുതല്‍ ഓരോ വര്‍ഷം പിന്നിടുമ്പോഴും ചുരുളഴിയാത്ത രഹസ്യമായി തുടരുകയാണ് മലേഷ്യയില്‍ നിന്നു പറയുന്നയര്‍ന്ന എംഎച്ച് 370 വിമാനം.ക്വാലലംപൂരില്‍ നിന്നു ബെയ്ജിങ്ങിലേക്കു പറന്നുയര്‍ന്ന വിമാനം അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നുവെന്നു വിശ്വസിപ്പിക്കും വിധമാണ് കാണാതായത്.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പിന്നീട് എംഎച്ച് 370യുടേതെന്നു കരുതുന്ന ഭാഗങ്ങള്‍ കണ്ടുകിട്ടി. ഐഎസ് ഭീകരരോ ഉത്തരകൊറിയയോ വെടിവച്ചിട്ടതാകാമെന്ന സംശയം മുതല്‍ വിമാനം രഹസ്യകേന്ദ്രത്തിലേക്കു തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയം വരെയുണ്ടായി. നാലു വര്‍ഷത്തോളം, പല രാജ്യങ്ങള്‍ ചേര്‍ന്നു നടത്തിയ തിരച്ചില്‍ ഒടുവില്‍ തെളിവുകളൊന്നും കിട്ടാത്തത്തിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചു.

അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു പുതിയ കമ്പനി അത്യാധുനികഉപകരണങ്ങളുമായി തിരച്ചിലിന് വീണ്ടും രംഗത്ത് വന്നത്. എന്നാല്‍ ഇതാ ആ തിരച്ചിലും നിര്‍ത്തുകയാണ്. അതായതു ഒരിക്കല്‍ കൂടി ശാസ്ത്രം തോല്‍ക്കുന്നു.അവസാന ശ്രമമെന്ന നിലയിൽ നടത്തുന്ന ഓഷ്യൻ ഇൻഫിനിറ്റി എന്ന യുഎസ് കമ്പനിയുടെ തിരച്ചിലിന്റെ കാലാവധി ജൂണിൽ അവസാനിക്കുകയാണ്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രം പ്രതിഫലം നൽകുന്ന രീതിയിലാണ് കരാർ.

ഇന്ത്യൻ മഹാസമുദ്രത്തിൽ 25,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തു നടത്തുന്ന തിരച്ചിലിൽ വിമാനത്തിന്റെ അവശിഷ്ടം ലഭിക്കാനായി 85 ശതമാനം വരെ സാധ്യതയുണ്ടെന്നു മലേഷ്യയുടെ സിവിൽ ഏവിയേഷൻ വകുപ്പ് തലവൻ അസ്ഹറുദ്ദിൻ അബ്ദുൽ റഹ്മാൻ ഇപ്പോഴും പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും ഒരു പ്രതീക്ഷയുമില്ല.പിന്നീടു ജനുവരിയിലാണു ടെക്സസ് ആസ്ഥാനമായുള്ള ഓഷ്യൻ ഇൻഫിനിറ്റി കമ്പനി മലേഷ്യൻ സർക്കാരിനെ സമീപിക്കുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രം പണമെന്നാണു കരാർ. ജനുവരി 22ന് ആരംഭിച്ച് 90 ദിവസത്തേക്കായിരുന്നു കാലാവധി. എന്നാൽ തിരച്ചിൽ വിമാനത്തിന്റെ ഇന്ധനം ഓസ്ട്രേലിയയിൽ പോയി നിറയ്ക്കേണ്ട പ്രശ്നവും പ്രതികൂല കാലാവസ്ഥയും ഉൾപ്പെടെ തിരിച്ചടിയായതോടെ ഏതാനും മാസം കൂടി സമയം അനുവദിച്ചു. ആ കാലാവധിയാണു ജൂണിൽ അവസാനിക്കുക.