റഷ്യന്‍ സുന്ദരിയെ സ്വന്തമാക്കിയ മലേഷ്യന്‍ രാജാവിന് കിരീടം നഷ്ടമായി

1

റഷ്യന്‍ സുന്ദരിയെ വിവാഹം ചെയ്ത
മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന് കിരീടം നഷ്ടമാകും.
റഷ്യന്‍ പെണ്‍കുട്ടിയും മിസ് മോസ്‌കോയുമായ 25 കാരി ഓക്സാന വോയ് വോഡിനയെയെ വിവാഹം ചെയ്തതാണ് രാജാവിന്റെ പദവി ഉപേക്ഷിക്കേണ്ടി വരാന്‍ കാരണമായത്. പുതിയ രാജ്ഞി റിയാലിറ്റി ഷോയ്ക്കിടെ സ്വിമ്മിങ് പൂളില്‍ സഹമത്സരാര്‍ത്ഥിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട വീഡിയോ പുറത്തായതാണ് രാജാവിന്റെ പദവിക്കും പ്രശ്നമാക്കിയത്.

ഇക്കഴിഞ്ഞ നവംബറിലായിരുന്നു സുല്‍ത്താന്‍ മുഹമ്മദ് റഷ്യന്‍ സുന്ദരി ഓക്സാനയെ ആഡംബരപൂര്‍ണമായ ചടങ്ങില്‍ വച്ച് വിവാഹം ചെയ്തിരുന്നത്. അതിന് മുമ്പ് ഓക്സാന ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്നു. രാജാവിനെ വിവാഹം ചെയ്യുന്നതിനായി ഓക്സാന തന്റെ മോഡലിങ് കരിയര്‍ പോലും ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ടിവി ഷോയില്‍ പങ്കെടുക്കുന്നതിനിടെ മറ്റൊരു മത്സരാര്‍ത്ഥിയുമായി സ്വിമ്മിങ് പൂളില്‍ വച്ച് ഓക്സാന ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ പുറത്തായതാണ് രാജാവിന്റെ കിരീടം തെറിപ്പിക്കുന്നതിന് വഴിയൊരുക്കിയിരിക്കുന്നത്.