മലേഷ്യൻ ബൈക്ക് റൈഡർ അപകടത്തിൽ മരിച്ചു

0

മലേഷ്യൻ സ്വദേശി ജാഫെറി ജാഫർ തായ്ലാന്റിൽ ബൈക്ക് അപകടത്തിൽ മരിച്ചു. തായ്ലാന്റിലെ ഹതായിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിലാണ് ജാഫെറി മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭാര്യയെ അതീവ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ന്യൂ ഇയർ ആഘോഷിക്കാൻ തായ്ലാന്റിൽ പോയതായിരുന്നു ഇവർ. പത്ത് പേർ അടങ്ങുന്ന സംഘവും ഇവർക്കൊപ്പം ഉണ്ടായിരുന്നു. അവിടുന്ന് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. അഞ്ച് ബൈക്കുകളിലായാണ് സംഘം തായ്ലാന്റിലേക്ക് തിരിച്ചത്.