മലേഷ്യൻ വിമാനാപകടം: കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കള്‍

0

എംഎച്ച് 370 മലേഷ്യൻ എയര്‍ലൈന്‍സ് വിമാനാപകടത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്ത് . വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ മലേഷ്യൻ അധികൃതര്‍ തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം

239 യാത്രക്കാരമായാണ് വിമാനം കാണാതായത്. ക്വാലാലംപൂരില്‍ നിന്ന് ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം അപ്രത്യക്ഷമായത്. ആദ്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനം മുങ്ങിയെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ പിന്നീട് ഫ്രാന്‍സിന്‍റെ അധീനതയില്‍ ഉള്ള റീയൂണിയന്‍ ദ്വീപില്‍ നിന്നും കഴിഞ്ഞ ജൂണില്‍ ടാര്‍സാനിയയില്‍ നിന്നും വിമാനത്തിന്‍റേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി.

നിലവില്‍ വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങള്‍ മാത്രം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്ന അധികൃതരുടെ നടപടിയോട് യോജിക്കാനാവില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.