ഇതാവണമെടാ കളക്ടർ,​ എറണാകുളം കളക്‌ടർ സുഹാസിനെ അഭിനന്ദിച്ച് രൺജി പണിക്കറും, മമ്മൂട്ടിയും

0

കൊച്ചി : താന്തോണിതുരുത്തിലേക്ക് ഭക്ഷ്യധാന്യങ്ങളുമായി വഞ്ചിയിൽ പോയ ജില്ലാ കളക്ടർ എസ്. സുഹാസിനെ അനുമോദിച്ച് മമ്മൂട്ടിയും രൺജി പണിക്കരും. കോവിഡ് വ്യാപനത്തിനിടയിലും സന്നദ്ധ പ്രവര്‍ത്തനങ്ങളും സേവനവുമായി മാതൃക കാണിക്കുന്ന എറണാകുളം കലക്ടറെ അഭിനന്ദിച്ച് രഞ്ജി പണിക്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടിയടക്കമുള്ളവര്‍ പങ്ക് വെച്ചതോടെ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി.

കളക്ടർ വള്ളത്തിലിരിക്കുന്ന ചിത്രം ഫെയ്‌സ്ബുക്കിലിട്ട് രൺജി പണിക്കർ ‘ദി കിങ്’ എന്ന സിനിമയിലെ ഡയലോഗ് പോലെ ഇങ്ങനെ എഴുതി: രാജ്യം യുദ്ധം ചെയ്യാനിറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് സുഹാസ്. ഒറ്റപ്പെട്ട തുരുത്തിലേക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്യാൻ കളക്ടറുടെ തോണിയാത്ര.’

ഇതാവണമെടാ കളക്ടർ. സെൻസ്, സെൻസിബിലിറ്റി, സെൻസിറ്റിവിറ്റി…സുഹാസ്. ഈ പോസ്റ്റ് മമ്മൂട്ടി ഷെയർ ചെയ്യുകയായിരുന്നു. ബുധനാഴ്ചയാണ് 17 ഇന അവശ്യവസ്തു കിറ്റുമായി കളക്ടർ ഇവിടെയെത്തിയത്.