കാൻസർ രോഗിയായ വീട്ടമ്മയെ ചികിൽസിക്കാൻ ഗുലാൻ തട്ടുകട നടത്തി മമ്മൂട്ടി ഫാൻസ്‌

0

ക്യാൻസർ രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന വീട്ടമ്മയെ സഹായിക്കാൻ നാട്ടിലെ ഉത്സവനാളുകളിൽ ഗുലാൻ തട്ടുകട നടത്തി മമ്മൂട്ടി ഫാൻസ്. ഫാൻസ് എന്നാൽ താരങ്ങളോടുള്ള ആരാധന മാത്രം കൈവശമുള്ളവരല്ല മറിച്ച് നന്മ കൂടി കൈമുതലായുണ്ടെന്ന് തെളിയിച്ചിരിക്കയാണ് നാട്ടിലെ ഉത്സവനാളുകളില്‍ ഗുലാന്‍ തട്ടുകട നടത്തി മമ്മൂട്ടി ഫാന്‍സ് പാടിയോട്ടുചാല്‍ പ്രവര്‍ത്തകര്‍. പയ്യന്നൂര്‍ കാങ്കോല്‍ ഏറ്റു കുടുക്കയിലെ വാസന്തി എന്ന വീട്ടമ്മയെ സഹായിക്കുവാനാണ് പാടിച്ചാല്‍ അയ്യപ്പക്ഷേത്ര ഉത്സവ നാളില്‍ ഇവര്‍ തട്ടുകട നടത്തിയത്.

കഴിഞ്ഞ വര്‍ഷവും ഇതുപോലെ തന്നെ, അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍ ഇവര്‍ തട്ടുകട നടത്തി പണം സ്വരൂപിച്ചിരുന്നു. തട്ടുകടക്ക് പിന്തുണയുമായി നാട്ടുകാരും കൂടി. അവർ ഓംലറ്റ് അടിക്കുവാനുള്ള മുട്ടയും മറ്റു പച്ചക്കറികളും എത്തിച്ചെന്ന് സംഘാടകര്‍ പറയുന്നു. പാതിരാത്രി വരെ, ഭക്ഷണം പാകം ചെയ്യാൻ നാട്ടുകാരുടെ സ്വന്തം കരീമിക്കയും ചേര്‍ന്നതും വലിയ ആവേശമായി. പാടിയോട്ടുചാലിന്റെ യൂണിറ്റ് സെക്രട്ടറി അഭിലാഷ് കൊല്ലാട, പ്രസിഡന്റ് സാബു, ട്രഷറര്‍ അഭിജിത്ത്, ജസീര്‍, സഞ്ജു, നിഷാദ്, ജെബിൻ, അൻഷാദ്, അനസ്, രജീഷ് തുടങ്ങിയവരാണ് തട്ടുകടയ്‍ക്ക് നേതൃത്വം നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.