മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്നു; ജിയോ ബേബിയുടെ ‘കാതൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റ് വൈറൽ

0

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രവുമായി സംവിധായകൻ ജിയോ ബേബി. ‘കാതൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പങ്കുവച്ചത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം കൂടിയാണ് കാതൽ.

ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. സാലു കെ തോമസ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ ഫ്രാൻസിസ് ലൂയിസ് ആണ് എഡിറ്റിങ്ങ്. മാത്യൂസ് പുളിക്കൻ സിനിമയ്ക്ക് സംഗീതമൊരുക്കും.