തമിഴിലും തെലുങ്കിലും തിളങ്ങാൻ മമ്മൂട്ടി

1

മെഗാസ്റ്റാർ മമ്മൂട്ടിയുടെ അതിഗംഭീരമായ രണ്ട് ചിത്രങ്ങൾ തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങാൻ പോകുകയാണ്. വൈ.എസ് രാജശേഖരറെഡ്ഡി എന്ന വൈ.എസ്.ആറിന്‍റെ ജീവിതകഥ പറയുന്ന കഥാപാത്രമാണ് തെലുങ്ക് സിനിമയായ യാത്രയിലൂടെ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ ഡബ്ബ് ചെയ്തതും മമ്മൂട്ടി തന്നെയാണ്. യാത്രയുടെ ട്രെയിലറിലെ ഡയലോഗുകൾ കേൾക്കുമ്പോൾ അദ്ദേഹം അതിനായി എത്രത്തോളം പ്രയത്നിച്ചു എന്ന് മനസ്സിലാകും. യാത്രയുടെയും പേരൻപിന്‍റെയും ട്രെയിലറുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ഇതോടെ മലയാളികളുടെ അഭിമാനമായ മമ്മൂട്ടിയെ അന്നാട്ടുകാർക്കും പ്രിയങ്കരമായിരിക്കുകയാണ്.