അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക് മാന്‍ ബുക്കര്‍ പ്രൈസ്

0

ഇത്തവണത്തെ മാന്‍ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ ബീറ്റിക്ക്. ദ സെല്‍ഔട്ട് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഇത് ആദ്യമായാണ് ഒരു അമേരിക്കന്‍ എഴുത്തുകാരന് ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്. പോള്‍ ബീറ്റിയുടെ നാലാമത്തെ നോവലാണ് ദ സെല്‍ഔട്ട്.

അമേരിക്കയുടെ വര്‍ണവിവേചനത്തെ നിശിതമായി പരിഹസിക്കുന്ന നോവല്‍ ആണ്  ദ സെല്‍ഔട്ട്.നോബേല്‍ പ്രൈസ് കഴിഞ്ഞാല്‍ ഏറ്റവുമധികം മതിക്കപ്പെടുന്ന പുരസ്‌കാരമാണ് മാന്‍ബുക്കര്‍ പ്രൈസ്. 50000 യൂറോ ആണ് അവാര്‍ഡ് തുക. രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം 36 ലക്ഷത്തിലധികം വരും ഇതിന്റെ മൂല്യം.