‘മോക്ഷത്തിന്’ വേണ്ടി സ്വയം കുഴിച്ചുമൂടി യുവാവ്; രക്ഷപ്പെടുത്തി പൊലീസ്

0

ഉത്തർ പ്രദേശിലെ ഉന്നാവിൽ സ്വയം സമാധി നടത്തി യുവാവ്. പൊലീസിന്റെ സമയോചിത ഇടപെടലിൽ യുവാവിനെ രക്ഷപ്പെടുത്തി.

രാംജാൻപൂർ നിവാസിയാണ് യുവാവ്. ‘മോക്ഷം’ ലഭിക്കാൻ നവരാത്രിക്ക് മുൻപായി ഭൂമി കുഴിച്ച് സ്വയം കുഴിച്ചിടണമെന്ന പുരോഹിതന്റെ വാക്ക് കേട്ടാണ് യുവാവ് സാഹസത്തിന് മുതിർന്നത്. ഈ വിവരം ലഭിച്ച പൊലീസ് ഉടൻ കുതിച്ചെത്തി മണ്ണ് മാറ്റി യുവാവിനെ പുറത്തെടുക്കുകയായിരുന്നു.

പുരോഹിതനെതിരായി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.