പട്ട് പുടവ, 100 കിലോഗ്രാം കേക്ക്; നായയ്ക്ക് ഗംഭീര പിറന്നാൾ ആഘോഷം; വിഡിയോ

0

കർണാടകയിലെ ഒരു യുവാവിന്റെ വളർത്ത് പട്ടിയോടുള്ള സ്‌നേഹമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചൂടൻ ചർച്ച . അതിഗംഭീര പിറന്നാൾ പാർട്ടിയാണ് ഇയാൾ ഒരുക്കിയത്.

കർണാടകയിലെ ബെൽഗാവിലെ മുദലഗി താലൂക്കിലാണ് നാടിനെ അംബരിപ്പിച്ച ആഡംബര പാർട്ടി ഒരുങ്ങിയത്. ശിവപ്പ മർദി എന്ന വ്യക്തിയാണ് വളർത്ത് നായയായ കൃഷിന് പാർട്ടി ഒരുക്കിയത്. നൂറ് കിലോഗ്രാം ഭാരം വരുന്ന കേക്കാണ് ശിവപ്പ വാങ്ങിയത്.

പട്ട് പുടവയും ബർത്ത്‌ഡേ ക്യാപ്പും അണിഞ്ഞ് കുഞ്ഞു കൃഷ് തനിക്ക് ചുറ്റും സംഭവിക്കുന്നതെന്തെന്ന് മനസിലാകാതെ നിന്നു. ശിവപ്പ കേക്ക് മുറിച്ച് തന്റെ നായയ്ക്ക് നൽകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കേക്കിന് പുറമെ 4000 പേർക്ക് വിവിധതരം ഭക്ഷണങ്ങളോടെയുള്ള വിരുന്ന് സത്കാരവും ഒരുക്കിയിരുന്നു.