വിമാനത്തിന്റെ കാർഗോ കമ്പാർട്ട്മെന്റിൽ ഉറങ്ങിപ്പോയി; ജീവനക്കാരൻ ചെന്നിറങ്ങിയത് അബുദാബിയിൽ

0

ന്യൂഡൽഹി: മുംബൈയിൽ ഇൻഡിഗോ വിമാനത്തിന്റെ കാർഗോ കമ്പാർട്ട്മെന്റിൽ ഉറങ്ങിപ്പോയ ജീവനക്കാരൻ ചെന്നിറങ്ങിയത് അബുദാബി വിമാനത്താവളത്തിൽ. ഞായറാഴ്ച വിമാനത്തിലെ കാർഗോ കമ്പാർട്ട്‌മെന്റിൽ ബാഗേജ് കയറ്റിയശേഷം അവിടെ വിശ്രമിച്ച ജീവനക്കാരനാണ് ഉറങ്ങിപ്പോയത്.

ഇയാൾ കാർഗോ കമ്പാർട്ട്മെന്റിലുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. വിമാനം യു.എ.ഇ.യിൽ എത്തിയപ്പോഴാണ് വിവരമറിയുന്നത്.

പിന്നീട് അബുദാബി വിമാനത്താവള അധികൃതർ ജീവനക്കാരന്റെ വൈദ്യപരിശോധന നടത്തി. അധികൃതരുടെ അനുമതിയോടെ അദ്ദേഹത്തെ അതേ വിമാനത്തിൽ മുംബൈയിലേക്ക് തിരിച്ചയച്ചു.

സംഭവത്തെപ്പറ്റി വിശദാന്വേഷണം നടക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വിമാനത്തിലെ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ്ചെയ്തതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) അധികൃതർ അറിയിച്ചു.