കൊല്ലത്ത് അമ്മയെ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ

0

കൊല്ലം അഞ്ച‌ാലുംമൂട്ടിൽ അമ്മയെ ബലാൽസംഗം ചെയ്ത മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 45 കാരനായ പ്രതി ഒരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണെന്ന് പൊലീസ് പറയുന്നു. മറവിരോഗം ബാധിച്ച 74 കാരിയായ അമ്മയെ പ്രതി നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയുടെ അമ്മയെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.