ഭാര്യയ്ക്കൊപ്പം ഫറോക്ക് പാലത്തിൽ നിന്നു പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഭാര്യയ്ക്കൊപ്പം ഫറോക്ക് പാലത്തിൽ നിന്നു പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
man-jumped-from-bridge-death

ഭാര്യയ്ക്കൊപ്പം ഫറോക്ക് പാലത്തിൽനിന്നു പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി സ്വദേശി ജിതിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെ ചാടിയ ജിതിന്റെ ഭാര്യ വർഷയെ രക്ഷപെടുത്തിയിരുന്നു.

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മഞ്ചേരി സ്വദേശികളായ ജിതിനും ഭാര്യ വർഷയും ഫറോക്ക് പാലത്തിന്റെ മുകളിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ഇതുകണ്ട അതുവഴി വന്ന ലോറി ഡ്രൈവർ, കയർ ഇട്ടു നൽകി വർഷയെ രക്ഷപ്പെടുത്തുകയായിരുന്നു. വർഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

എന്നാൽ, ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിനു കയറിൽ പിടിക്കാനായില്ല. ഫയർഫോഴ്‌സും കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെ, ഇന്ന് ഉച്ചയോടെയാണ് ജിതിന്റെ മൃതദേഹം കണ്ടെത്തിയത്. ആറുമാസം മുൻപാണ് വർഷയുടെയും ജിതിന്റെയും വിവാഹം നടന്നത്. കുടുംബപരമായ തർക്കങ്ങളാണ് ഇരുവരും പുഴയിൽ ചാടാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. പോസ്റ്റുമോർട്ടം നടപടികൾക്കായി ജിതിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം