വളര്‍ത്തുപൂച്ചയുടെ വൃക്ക മാറ്റിവെയ്ക്കാന്‍ ഉടമ മുടക്കിയത് 12 ലക്ഷം

0

പൊന്നോമനയായ പൂച്ചയുടെ വൃക്ക മാറ്റിവെയ്ക്കാന്‍ ഉടമ മുടക്കിയത് ഞെട്ടിക്കുന്ന തുക. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് അതിവിചിത്രമായ സംഭവം നടന്നത്.12 ലക്ഷം രൂപ മുടക്കിയാണ് അരുമയായ പൂച്ചയ്ക്ക് വൃക്കമാറ്റിവെയ്ക്കല്‍ നടത്തിയിരിക്കുന്നത്.

ബെ​റ്റ്സി  ബോ​യ്ഡ് എന്ന വ്യക്തിയാണ് സ്റ്റാന്‍ലി എന്ന പൂച്ചയുടെ ജീവന് വേണ്ടി ഇത്രയും രൂപ ചെലവാക്കിയത്. കുറച്ച് നാളായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് വിമുഖത കാണിച്ചതിനെ തുടര്‍ന്നാണ്ബെ​റ്റ്സി തന്റെ പൂച്ചയെ വെറ്റിനറി ഡോക്ടറുടെ സമീപത്ത് കൊണ്ട് പോയത്. വിദഗ്ധമായ പരിശോധനയ്ക്ക് ശേഷം പൂച്ചയുടെ വൃക്ക തകരാറിലാണെന്ന് കണ്ടെത്തി.

അങ്ങനെയാണ് മറ്റൊരു പൂച്ചയുടെ വൃക്ക മാറ്റി വയ്ക്കാം എന്ന നിര്‍ദേശം  ബെ​റ്റ്സി തന്നെയാണ് മുന്നോട്ട് വച്ചത്. പണവും വൃക്കയും ഒത്ത് വന്നതോടെ സ്റ്റാന്‍ലിയുടെ ഓപ്പറേഷന്‍ നടത്താന്‍ ഡോക്ടര്‍മാരും തയ്യാറായി. വിജയകരമായി ഓപ്പറേഷനും പൂര്‍ത്തിയാക്കി. വിശ്രമത്തിലാണ് ഇരു പൂച്ചകളും ഇപ്പോള്‍.