മലപ്പുറത്ത് കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റു മരിച്ചു

0

മലപ്പുറം: കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റു മരിച്ചു. പാണ്ടിക്കാടിന് സമീപം ഒറവംപുറത്ത് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍(26) ആണ് മരിച്ചത്. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വഴക്കിനെ തുടർന്നാണ് കൊലപാതകം.

ഇന്നലെ രാത്രി 11 മണിയോടെയാണ് മുഹമ്മദ് സമീറിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സ്ഥിരീകരിച്ചു.