കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു

0

കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു. കലൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം. തമ്മനം സ്വദേശി സജുനാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് കാരണം പണമിടപാട് സംബന്ധിച്ച തർക്കമാണെന്നാണ് സൂചന. പ്രതി കലൂർ സ്വദേശി കിരൺ ആന്റണി പിടിയിലായെന്ന് പൊലീസ് അറിയിച്ചു.

കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.