മഞ്ജു വാര്യരുടെ കപ്പ് ട്രിക്കിന് കൈയ്യടിച്ച് ആരാധകര്‍

മഞ്ജു വാര്യരുടെ  കപ്പ് ട്രിക്കിന് കൈയ്യടിച്ച് ആരാധകര്‍
manju-cup-trick_710x400xt

സിനിമാ പ്രേമികൾ ഏറെ ആരാധിക്കുന്ന  മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറാണ്  മഞ്ജു വാര്യർ. അഭിനയം, നൃത്തം എന്നിവയ്ക്കു പുറമെ കപ് ട്രിക്കിലും താനൊരു സംഭവമാണെന്ന് തെളിയിച്ചിരിക്കയാണ് മഞ്ജു ഇപ്പോൾ. ബന്ധുവായ ഒരു പെൺകുട്ടിക്കൊപ്പം പൊട്ടിച്ചിരികളോടെ കപ് ട്രിക്ക് ചെയ്യുന്ന വീഡിയോ മഞ്ജു തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

"ആളുകൾ പറയാറുണ്ട് ഞാനൽപം വട്ടുകേസാണെന്ന്!  എന്റെ കുടുംബാംഗങ്ങളെ പരിചയപ്പെട്ടാൽ അതിന്റെ കാരണം അവർക്കുമനസിലാകും!" എന്ന രസകരമായ ആമുഖത്തോടെയാണ് താരം വിഡിയോ പങ്കു വച്ചത്. ഈ വീഡിയോ  നിറഞ്ഞ കൈയ്യടികളോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.വിഡിയോയിൽ കാണുന്നതു പോലെ സരസമായി, സന്തോഷമായി തീരട്ടെ ജീവിതമെന്നായിരുന്നു ആരാധകരുടെ ആശംസ.

https://www.facebook.com/theManjuWarrier/videos/317346932494969/?t=6

ഒട്ടും താളം തെറ്റാതെ കപ്പും കൈയും ഉപയോഗിച്ച് അതിവേഗതയിൽ ചെയ്യുന്ന രസകരമായ ഒരു കളിയാണ് കപ്പ് ട്രിക്ക്. നല്ല ഏകാഗ്രതയുള്ളവർക്കേ  ഇത് അനായാസം ചെയ്യാൻ കഴികയുള്ളൂ. പതിഞ്ഞ താളത്തിൽ തുടങ്ങി പതിയെ വേഗം കൈവരിച്ച്  വളരെ ഊർജ്ജസ്വലതയോടെയാണ് താരം ഇത് ചെയ്യുന്നത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം