‘എത്ര ഇരുട്ടിയാലും സൂര്യൻ വീണ്ടും പ്രകാശിക്കും’; സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാര്യർ

0

നടി മഞ്ജു വാരിയർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. സ്റ്റൈലിഷ് വസ്ത്രം ധരിച്ച് സൺഗ്ലാസ് വച്ചു നിൽക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. ഒപ്പം ‘എത്ര ഇരുട്ടിയാലും സൂര്യൻ വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും’ എന്നും മഞ്ജു കുറിച്ചു.

രോഹിത് കെ.എസ് ആണ് മഞ്ജുവിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. താരത്തിന്റെ പുതിയ സിനിമയായ ‘ആയിഷ’യുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണിവ. #Ayisha എന്നു കൂടി കുറിച്ചുകൊണ്ടാണ് മഞ്ജു വാരിയറുടെ പോസ്റ്റ്.

മഞ്ജുവിന്റെ ചിത്രങ്ങളും അടിക്കുറിപ്പും ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. അടുത്തിടെ താരത്തിന്റെ ഹെയർസ്റ്റൈൽ പരീക്ഷണങ്ങളുടെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. പരസ്യ ചിത്രത്തിനുവേണ്ടിയായിരുന്നു നടിയുടെ പുത്തൻ ഹെയർസ്റ്റൈൽ.