രജനീകാന്തിന്റെ നായികയാകാനൊരുങ്ങി മഞ്ജു വാര്യർ

രജനീകാന്തിന്റെ  നായികയാകാനൊരുങ്ങി മഞ്ജു വാര്യർ
manju-warrrier

വലിയൊരിടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക്  തിരിച്ചെത്തിയ നടിയാണ് മഞ്ജുവാര്യർ. മഞ്ജുവിന്റെ ഈ തിരിച്ചുവരവ് നിറഞ്ഞമനസോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോൾ മലയാളത്തിലെന്നപോലെ തന്നെ തമിഴിലും അഭിനയിച്ച് മികവു തെളിയിക്കുകയാണ് താരം. തമിഴിലെ തന്റെ ആദ്യ ചിത്രമായ അസുരനിലെ മികച്ച പ്രകടനത്തിന് ശേഷം സൂപ്പർ സ്റ്റാർ രജനികാന്തിന്റെ നായികയാകാനൊരുങ്ങുകയാണ് മഞ്ജു ഇപ്പോൾ.

രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സിനിമയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.തമിഴ് സൂപ്പർ സ്റ്റാർ ധനുഷിനൊപ്പം മഞ്ജു അഭിനയിച്ച അസുരൻ എന്ന ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

സിനിമയില്‍ ധനുഷിന്റെ ഭാര്യയായി അഭിനയിച്ച മഞ്ജുവിന്റെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. ഇത് ഇഷ്ടപ്പെട്ടാണ് ശിവ പുതിയ സിനിമയിലേക്ക് മഞ്ജുവിനെ ക്ഷണിച്ചിരിക്കുന്നത്. ദര്‍ബാറാണ് രജനീകാന്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ദര്‍ബാറിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ ആണ് മഞ്ജുവിന്റെ വരാനിരിക്കുന്ന ചിത്രം.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം