മഞ്ജു വാര്യര്‍ രാഷ്‍ട്രീയത്തിലേക്കില്ല;വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

1

രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി മഞ്ജുവാര്യര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇതും സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മഞ്ജുവാര്യര്‍ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് നേതൃത്വവുമായി മഞ്ജു വാര്യര്‍ കൂടിയാലോചനകള്‍ നടത്തിയെന്ന രീതിയിൽ മാധ്യമങ്ങൾ റിപ്പോർട്ടു വളരെപ്പെട്ടന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് പ്രതികരണവുമായി നടി രംഗത്തെത്തിയിരിക്കുന്നത്. ഒരു പാർട്ടിയുടെയും നേതാക്കൾ സമീപിച്ചിട്ടില്ലെന്നും, തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മഞ്ജു വാര്യരുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.രാഷ്ട്രീയ പ്രവേശനം ആഗ്രഹിക്കുന്നില്ല. നേരത്തെ വനിതാ മതിലില്‍ നിന്നും വിട്ടു നിന്നത് അതുകൊണ്ടാണെന്നും അവർ വ്യക്തമാക്കി.