''മലയാള സിനിമയിലെ ഒരുപാട് പേരുടെ നാവായിരുന്നു ആനന്ദവല്ലി ചേച്ചി''

''മലയാള സിനിമയിലെ ഒരുപാട്  പേരുടെ നാവായിരുന്നു  ആനന്ദവല്ലി ചേച്ചി''
Desktop4

അന്തരിച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയെ അനുസ്മരിച്ച് നടി മഞ്ജു വാര്യര്‍. മലയാളസിനിമയുടെ നാവായിരുന്ന പ്രിയ കലാകാരിക്ക് ആദരാഞ്ജലികൽ അർപ്പിച്ചിരിക്കയാണ് നടി ഫേസ്ബുക്കിലൂടെ. ആനന്ദവല്ലിയുടെ ശബ്ദം തനിക്ക് കടം കൊള്ളാനായില്ലെങ്കിലും കളിവീട് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാനായെന്നും മഞ്ജു കൂട്ടിച്ചേർത്തു.

മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ആനന്ദവല്ലി ചേച്ചിയെക്കുറിച്ചുള്ള ഓര്‍മകളിലേക്ക് ആദ്യം കടന്നുവരുന്നത് ഒരു തലവാചകമാണ്. 'ആയിരം നാവുള്ള ആനന്ദവല്ലി..' ചേച്ചിയെക്കുറിച്ചുള്ള ഒരു പത്രഫീച്ചറിന്റെ തലക്കെട്ടായിരുന്നു അത്. ശരിയാണ്. ഒരുപാട് പേരുടെ നാവായിരുന്നു ആനന്ദവല്ലി ചേച്ചി.എത്രയോ അഭിനേത്രിമാരുടെ ശക്തമായ കഥാപാത്രങ്ങള്‍ ചേച്ചിയുടെ ശബ്ദത്തിലൂടെ കൂടുതല്‍ മികവുറ്റതായി.

'കളിവീട്' എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ചേച്ചിയുടെ ശബ്ദം കടംകൊള്ളാനായില്ലെങ്കിലും ആ സിനിമയിലൂടെ സ്‌നേഹമൊരുപാട് കിട്ടി.
 മലയാളസിനിമയുടെ നാവായിരുന്ന പ്രിയ കലാകാരിക്ക് ആദരാഞ്ജലി………

https://www.facebook.com/theManjuWarrier/posts/1007671442773850

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം