കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിധ്യം; മൊയ്തീനടക്കമുള്ളവരെന്ന് സംശയം

0

കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി റിപ്പോർട്ട്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മേലെ പാൽ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകൾ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയിൽ പെട്ടത്.

ആയുധ ധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. വനപാലകരുടെ മൊഴിയിൽ കേളകം പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തു. സംഘത്തിൽ കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മൊയ്തീൻ ഉണ്ടായിരുന്നുവെന്നാണ് സൂചന. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.