‘മറിയം’, കറുത്ത പശ്ചാത്തലത്തില്‍ വെള്ളത്തലമുടിയുമായി നില്‍ക്കുന്ന ഈ പെണ്‍കുട്ടിയെ സൂക്ഷിക്കുക

0

അപകടകരമായി പ്രചരിച്ചു കൊണ്ടിരുന്നു ഓണ്‍ലൈന്‍ ഇന്‍ട്രാക്ടീവ് ഗെയിമുകളുടെ വാര്‍ത്തകള്‍ നമ്മള്‍ ദിനംപ്രതി കേട്ടുകൊണ്ടിരിക്കുകയാണ്. ബ്ലൂ വെയില്‍ ഗെയിം അത്തരത്തില്‍ ഒന്നാണ്. എന്നാല്‍ അതിലും അപകടകരമായ മറ്റൊരു  ഓണ്‍ലൈന്‍ ഇന്‍ട്രാക്ടീവ് ഗെയിമിനെ കുറിച്ചു വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍ക്കുന്നു. ഈ ഗയിമിന്റെ പേര് ‘മറിയം’.

മറിയം നിരോധിക്കണം എന്ന് ആവശ്യപെട്ടു യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ സോഷില്‍ മീഡിയ വിദഗ്ധര്‍ രംഗത്ത് വന്നു കഴിഞ്ഞു. കളിക്കുന്നയാളുടെ മാനസികനില തകരറിലാക്കുകമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ വലിയ അപകടം.

ഇത് സ്വകാര്യതയേ ബാധിക്കും എന്ന ആശങ്കയും ഉയര്‍ത്തുന്നു. ഈ ഗെയിം ഉപയോഗിക്കുന്നവര്‍ ഒരു തരം സാങ്കല്‍പ്പിക ലോകത്ത് എത്തിപ്പെടുകയും ആമ്രകണകാരികളാകുകയും ചെയ്യുന്നു.

ഇത് ഗള്‍ഫ് രാജ്യങ്ങളിലാണു കൂടുതല്‍ പ്രചാരം. യുവജനങ്ങളെ അപകടത്തിലാക്കുന്ന എല്ലാം ഇതില്‍ ഉണ്ട് എന്നു പറയുന്നു. കറുത്ത പശ്ചാത്തലത്തില്‍ നില്‍ക്കുന്ന വെള്ളത്തലമുടിയുള്ള പെണ്‍കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന രീതിയിലയാണു കളി പുരോഗമിക്കുന്നത്. ഒരു പ്രത്യേക ഘട്ടത്തില്‍ എത്തുമ്പോള്‍ പെണ്‍കുട്ടി ഇനി 24 മണിക്കൂര്‍ കാത്തിരിക്കാനുള്ള അറിയിപ്പു നല്‍കുന്നു. ഇതോടെ കളിക്കുന്നയാള്‍ ഇതിന് അടമയാകുന്നു എന്നും പറയുന്നു. നാലു ലക്ഷം പേരാണ് ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്യ്തിരിക്കുന്നത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.