ഇടിക്കൂട്ടില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം മേരി കോം; വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം

0

വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. യുക്രൈന്റെ ഹന്ന ഒഖട്ടോയെയാണ് മേരി കോം ഫൈനലില്‍ തോല്‍പ്പിച്ചത്.

വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് മേരി കോം ചരിത്രം നേട്ടം സ്വന്തമാക്കിയത്. 
ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം നേടുന്ന താരമായി മുപ്പത്തിയഞ്ചുകാരിയായ മേരി കോം. മൊത്തം ഏഴു മെഡലുകള്‍ നേടി മെഡലുകളുടെ എണ്ണത്തിലും മേരി കോം ചരിത്രമായി.

മേരി കോമിന്റെ സ്വര്‍ണ്ണനേട്ടത്തോടെ ഈ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആശക മെഡല്‍ നേട്ടം മുന്നായി.സെമിയില്‍ 5-0 ന് ഉത്തരകൊറിയന്‍ താരം കിം ക്യാങ് മിയെയ മലര്‍ത്തിയടിച്ചാണ് മേരി കോം ഫൈനലില്‍ മെഡലുറപ്പിച്ചത്. ഏഴാം മെഡല്‍ ഉറപ്പിച്ചതോടെ ലോക വനിതാ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഏററ്‌വും കൂടുതല്‍ മെഡല്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മേരി കോമിനെ തേടിയെത്തി. അഞ്ചു സ്വര്‍ണ്ണവും ഒരു വെള്ളിയുമായി അയര്‍ലണ്ടിന്റെ കാത്തി ടെയ്‌ലര്‍ക്കൊപ്പമായിരുന്നു മേരി കോം ഇതുവരെ. 2016 ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ മാത്രമാണ് നേടാനായത്. 2006 ലെ ലോക ചാമ്പ്യനഷിപ്പില്‍ നാലു സ്വര്‍ണ്ണമുള്‍പ്പെടെ എട്ടു മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.