മസാലദോശയുമായി മക് ഡൊണാൾഡ്സ്

0

മക് ഡൊണാൾഡ്സിൽ പോയി ഒരു മസാലദോശ എന്ന് ഓർഡർ ചെയ്യാൻ ഒട്ടും മടിക്കേണ്ട! ദക്ഷിണേന്ത്യക്കാരെ ആകർഷിക്കാൻ ഒരു നല്ല വിഭവവും ആയി എത്തിയിരിക്കുകയാണ് മക് ഡൊണാൾഡ്സ്.

ബർഗ്ഗറും മസാലദോശയും മിക്സ് ചെയ്ത് ഐറ്റമാണ് ഈ ആഗോള ഭീമൻമാർ കൊണ്ടുവന്നിരിക്കുന്നത്. പൊതുവേ ബർഗറുകൾക്ക് പേര് കേട്ടതാണ് മക് ഡൊണാൾഡ്സ്.
ഈ പുതിയ ഐറ്റത്തിനെ മസാലദോശ ബർഗർ എന്ന് വിളിക്കാം. പേര് പോലെ തന്നെ ബർഗറും മസാല ദോശയും കൂട്ടിയിണക്കിയ ഐറ്റം തന്നെയാണിത്. ബ്രോച്ച്ചേ എന്ന ഫ്രഞ്ച് ബ്രഡ്ഡാണിതിന്റെ ബേസ്. മസാല ദോശയിലെന്നപോലെ ഉരുളക്കിഴങ്ങ് മസാലയാണ് ഇതിൽ നിറച്ചിട്ടുണ്ടാകുക. രുചി അൽപം കൂട്ടാനായി മുളക് പൊടികൊണ്ടുള്ള ചട്ണിയും ചേർത്തിട്ടുണ്ട്.

മക് ഡൊണാൾഡ്സിന്റെ പ്രഭാത മെനുവിലാണ് മസാലദോശ ബർഗ്ഗറിൻറെ സ്ഥാനം. രാവിലെ ഏഴ് മുതൽ 11 മണിവരെ മക് ഡൊണാൾഡ്സ് ഔട്ട് ലെറ്റുകളിൽ ഈ ഫ്യൂഷൻ വിഭവം കിട്ടും