യൂട്യൂബ് മുത്തശ്ശി; മസ്തനാമ്മയുടെ യൂട്യൂബ് ചാനൽ ഇതുവരെ സബ്‌സ്‌ക്രൈബ് ചെയ്തത് 2,48,000 ആളുകൾ

0

ലോകത്തെ ഏറ്റവും പ്രായം കൂടിയ യൂട്യൂബറായി അറിയപ്പെടുന്ന മുത്തശ്ശി, യൂട്യൂബിൽ സ്വന്തമായി ചാനലുള്ള മസ്തനാമ്മ ആള് ചില്ലറക്കാരിയല്ല. 106 വയസുള്ള ഈ മുത്തശ്ശിയുടെ പ്രധാന ഹോബി പാചകമാണ്. അതും നല്ല നാടന്‍ പാചകം.

യൂട്യൂബിൽ സ്വന്തമായി ചാനലുള്ള ഈ മുത്തശിയുടെ പാചക ക്ളാസുകൾ സൈബർ ലോകത്തെ പ്രധാന ചർച്ച വിഷയമാണ്. വിവിധ ഭക്ഷ്യവസ്തുക്കൾ കൊണ്ട്, സ്വന്തമായി പരീക്ഷിച്ച പാചകക്കൂട്ടുകളും, ചേരുവകളും ചേർത്ത് വളരെ വ്യത്യസ്തവും അതേസമയം നാടനുമായ വിഭവങ്ങളാണ് മുത്തശ്ശി തയ്യാറാക്കുന്നത്. വയസ്സ് 106 ആയെങ്കിലും പാചകത്തിൽ മറ്റൊരാളുടെയും സഹായം മസ്താനമ്മയ്ക്ക് ആവശ്യമില്ല.
പാചകത്തിലുള്ള ഈ കഴിവാണ് 106 വയസ്സുകാരിയായ മസ്തനാമ്മയെ സൂപ്പർസ്റ്റാറാക്കി മാറ്റിയത്. ഏകദേശം 95 കൊല്ലമായി മസ്തനാമ്മ പാചകം തുടങ്ങിയിട്ട്. ഈ പ്രായത്തിലും ഒരു കാര്യത്തിനും ഒരാളെയും ഇവര്‍ ആശ്രയിക്കില്ല. ഭക്ഷണം പാചകം ചെയ്തു തരാൻ പറഞ്ഞാൽ അതിലും വലിയ സന്തോഷം വേറെയൊന്നുമില്ല ഈ മുത്തശ്ശിക്ക്..!!

ആന്ധ്രാ പ്രദേശിലെ ഗുണ്ടുർ ജില്ലയിലെ ഗുഡിവാഡ എന്ന കുഞ്ഞ് ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്.പതിനൊന്നാം വയസിൽ വിവാഹം കഴിച്ച മുത്തശ്ശിക്ക് അഞ്ചു കുട്ടികൾ ഉണ്ടായിരുന്നു, അതിൽ ഇപ്പോൾ ഒരാൾ മാത്രമേ ജീവിച്ചിരുപ്പുള്ളു. ഇരുപത്തിരണ്ടാം വയസിൽ മുത്തശിയുടെ ഭർത്താവും മരിച്ചു.
മുത്തശ്ശിയുടെ കൈപ്പുണ്യത്തിന്‍റെ രുചിയറിഞ്ഞ കൊച്ചുമകനാണ് മുത്തശ്ശിക്കായി യൂട്യൂബ് ചാനൽ ആരംഭിച്ചത്. കൺട്രി ഫുഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനൽ ഇതുവരെ 2,48,000 ആളുകൾ സബ്‌സ്‌ക്രൈബ് ചെയ്തു കഴിഞ്ഞു. സാധാരണ പാചകപരിപാടികളുടെ രീതിയിൽ നിന്ന് വ്യത്യസ്തമായി സ്വാഭാവിക പശ്ചാത്തലത്തിൽ നിന്നാണ് മസ്തനാമ്മയുടെ പാചകം.

Image result for യൂട്യൂബിൽ സ്വന്തമായി ചാനലുള്ള മസ്തനാമ്മ
ബാംബു ചിക്കൻ ബിരിയാണി, വാട്ടർ മെലൺ ചിക്കൻ, എഗ് ദോശ എന്നിവയാണ് മുത്തശ്ശിയുടെ ‘വൈറൽ ഫുഡ്സ്’. ഇതിൽ എഗ് ദോശയ്ക്കാണ് ആരാധകരേറെ.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.