മാവ് ബാഡ്മിന്റൺ ടൂർണ്ണമെൻറ് ജൂലൈ 20-ന്

0

മെല്‍ബണ്‍: മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയായുടെ നേതൃത്വത്തിലുള്ള മാവ് കപ്പ് മെൻസ് ഡബിൾസ് ബാഡ്മിൻറൺ ടൂർണ്ണമെന്റ് ജൂലൈ 20-ന് ശനിയാഴ്ച 8 മണി മുതൽ 5 മണി വരെ നോബിൾ പാർക്ക് ബാഡ്മിൻറൺ കണക്റ്റിൽ വച്ച് നടത്തുന്നു.

14.07.2019 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജി. ഫീസ് ഒരു ടീമിന് $ 60- ആയിരിക്കും.
വിജയികൾക്ക് $ 500-ഉം ട്രോഫിയും, റണ്ണേഴ്സ് അപ്പിന്$ 300-ഉം ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക.

സമ്മാനങ്ങൾ MA V – യു ടെ ഓണാഘോഷ ദിനത്തിൽ ( 08.09.2019 ഞായർ ) നൽകുന്നതായിരിക്കും.
മെൽബണിലെ പ്രശസ്ഥമായ ഓൺലൈൻ ഇന്ത്യൻ ഗ്രോസറി സ്റ്റോർ Aukart ആണ് ടൂർണ്ണമെന്റിന്റെ മുഖ്യ സ്പോൺസർ .

കൂടുതൽ വിവരങ്ങൾക്ക് mavaustralia.com [email protected] എന്ന വിലാസത്തിലും, താഴെ പറയുന്നവരുമായും ബന്ധപ്പെടുക.
വിഷ്ണു ( 0433777682) ബോബി (0401785801) മാത്യൂ (0466378717)) മദനൻ (O430245919 )