347 കിലോമീറ്റര്‍ നീളമുള്ള തുരങ്കം കടലിനടിയില്‍; മായന്‍ സംസ്‌കാരത്തിന്റെ ഭാഗമെന്നു കണ്ടെത്തല്‍; മനോഹരമായ വീഡിയോ കാണാം

1

മെക്‌സിക്കോയില്‍ സമുദ്രത്തിനടിയിലെ ഏറ്റവും നീളം കൂടിയ തുരങ്കം കണ്ടെത്തി. 347 കിലോമീറ്ററാണ് ഈ തുരങ്കത്തിന്റെ നീളം. മായന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി നടന്ന പര്യവേഷണത്തിലാണ് തുരങ്കം കണ്ടെത്തിയത്. മുന്‍പ് രണ്ട് തുരങ്കങ്ങളായി കരുതിയിരുന്ന ഇവ തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മെക്സിക്കോയിൽ കണ്ടെത്തിയ ഈ തുരങ്കം സമുദ്രത്തിനടിയിലെ ഏറ്റവും വലിയ തുരങ്കമായി മാറി.

കിഴക്കന്‍ മെക്‌സിക്കോയിലെ യുകാറ്റന്‍ പ്രവിശ്യയിലുള്ള സാക് അക്റ്റണ്‍, ഡോസ് ഓജോസ് എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരുന്ന തുരങ്കങ്ങളാണ് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണെന്ന് തിരിച്ചറിഞ്ഞത്. മായന്‍ സംസ്‌കാരത്തിന് ഗുഹകളുമായി അടുത്ത ബന്ധമുണ്ട് എന്നതിന് തെളിവായി മായന്‍ പാത്രങ്ങളും വളര്‍ത്തു മൃഗങ്ങളുടെ അസ്ഥികൂടങ്ങളുമെല്ലാം ഈ ഗുഹകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അക്കാലത്ത് ഈ ഗുഹയുടെ വലിയൊരു ഭാഗം സമുദ്രത്തിനു മുകളിലായിരുന്നുവെന്നാണ് നിഗമനം.മാസങ്ങളോളം നീണ്ട പര്യവേഷണത്തിനൊടുവിലാണ് ഗവേഷരുടെ ഈ കണ്ടെത്തല്‍.