ഒത്തിരി ഗുണമുള്ള ഇത്തിരി കുഞ്ഞൻ

1

നമ്മുടെ നാട്ടിൻ പുറങ്ങളിലും, തൊടിയിലും, വഴിയോരങ്ങളിലും സുലഭമായി കാണുന്ന ഒന്നാണ് പേരക്ക. എന്നാൽ പലപ്പോഴും പേരക്കയെ നമ്മൾ അത്രകണ്ടങ്ങു ഗൗനിക്കാറില്ല. ആപ്പിനോടും ഓറഞ്ചിനോടും തോന്നുന്ന ഇഷ്ട്ടം സാധാരണ പേരക്കയോട് തോന്നാറില്ല. എന്നാൽ ശരീര സൗന്ദര്യത്തെ കുറിച്ചും, തടിയെ കുറിച്ചും വേവലാതിപ്പെടുന്നവർക്ക് പേരക്കയെ ഇഷ്ടപെടാ തിരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് സ്ത്രീ സൗന്ദര്യത്തിനു ഏറെ ഗുണപ്രദമാണ് പേരക്ക.

ശരീരത്തിന്‍റെ മെറ്റബോളിസം വേഗത്തിലാക്കി തടി കുറയ്ക്കാനും, ദഹനപ്രക്രിയ മെച്ചപ്പെടുത്തി കൊളസ്‌ട്രോള്‍ കുറയ്ക്കാനും പേരക്ക സഹായിക്കും. പേ​ര​യ്ക്ക​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ ഇ ​യു​ടെ ആ​ൻ​റി ഓ​ക്സി​ഡ​ന്‍റ് ഗു​ണം ച​ർ​മത്തിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. പേ​ര​യ്ക്ക​യി​ലെ ഫോ​ളേ​റ്റു​ക​ൾ സ്ത്രീ​ക​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്നു. വൈറ്റമിന്‍ എ ഉള്ളതുകൊണ്ട് കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ മാറ്റി നല്ല കാഴ്ചശക്തി നല്‍കും. കോപ്പറും മിനറല്‍സും ഉള്ള പേരയ്ക്ക കഴിക്കുന്നതിലൂടെ ഹോര്‍മോണിന്‍റെ അസന്തുലിതാവസ്ഥ ഇല്ലാതാക്കു​ന്നു. അ​തി​നാ​ൽ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കും സ​ഹാ​യ​കമാണ്. ഇതിലെ മാം​ഗ​നീ​സ് ഞ​ര​മ്പു​ക​ൾ​ക്കും പേ​ശി​ക​ൾ​ക്കും അ​യ​വു ന​ല്കു​ന്നു, സ്ട്ര​സ് കു​റ​യ്ക്കു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ ബി 3, ​ബി 6 എ​ന്നി​വ ത​ല​ച്ചോ​റി​ലേ​ക്കു​ള​ള ര​ക്ത​സ​ഞ്ചാ​രം കൂട്ടുന്നു, ത​ല​ച്ചോ​റിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. അബ്‌സോബിക് ആസിഡിന്‍റെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്കും പേരക്ക ഉത്തമമാണ്.

പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രുമ്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. ഇതി​ലെ വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാ​ൽ​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​നു സ​ഹാ​യിക്കുന്നു, അ​തി​നാ​ൽ വൃ​ക്ക​യി​ൽ ക​ല്ലു​ണ്ടാ​കു​ന്ന​തി​നു​ള​ള സാ​ധ്യ​ത കു​റ​യു​ന്നു. മുഖക്കുരുവിനു ആയുർവേദം അനുശാസിക്കുന്ന ഒറ്റമൂലികളിൽ മുൻപന്തിയിലാണ് പേരക്ക. ത്രിഫലയോടൊപ്പം പേരയിലായിട്ടു തിളപ്പിച്ച വെള്ളം,പേരയില അരച്ചുണ്ടാക്കിയ ലേപനങ്ങൾ ഇവയെല്ലാം മുഖക്കുരുവിനെ അകറ്റിനിർത്തും.

പേരയ്ക്ക ദിവസവും കഴിക്കുന്നതിലൂടെ എയ്ജിങ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. കാഴ്ച്ചയിൽ കുഞ്ഞനാണേലും പറഞ്ഞാൽ തീരാത്തത്രയും ഔഷധ ഗുണങ്ങൾ ഉണ്ട് പേരക്കയ്ക്ക്.ഈ മരത്തെ കണ്ടില്ലെന്നുനടിക്കുമ്പോൾ എണ്ണിയാലൊടുങ്ങാത്ത രോഗങ്ങളുടെ മരുന്നാണ് നാം നഷ്ടപ്പെടുത്തുന്നത്. സൗത്ത് അമേരിക്കയിൽ നിന്നുംഉത്ഭവംകൊണ്ട പേരയ്ക്ക എന്ന ഇത്തിരി കുഞ്ഞൻ പല തരത്തില്‍ വിപണിയിലുണ്ട്. ഉള്ളില്‍ ചുവപ്പ് നിറവും വെള്ള നിറവും ഉള്ള പേരയ്ക്ക സാധാരണയായി കാണപ്പെടുന്നത്.