വൈറലായി മീനാക്ഷിയുടെ പുതിയ ചിത്രം; ഏറ്റെടുത്ത് ആരാധകർ

0

ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയുടെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മീനാക്ഷി അമ്മയെപ്പോലെയാണെന്നും നായികയായി അഭിനയിക്കൂ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

അച്ഛന്റെയും അമ്മയുടെയും വഴിയെ മീനാക്ഷി സിനിമയിലേക്ക് എത്തുമോയെന്ന ആകാംഷയിലാണ് ആരാധകര്‍. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷി മലയാളികള്‍ക്ക് ഏറെ സുപരിചിതിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും മീനാക്ഷിയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

View this post on Instagram

. ✨ .

A post shared by Meenakshi Dileep🦋 (@_meenakshidileep) on

സമൂഹമാധ്യമങ്ങളിലൊന്നും സജീവമല്ലാത്ത താരപുത്രിയുടെ ചില ഡബ്‌സ്മാഷ് വിഡിയോകള്‍ വൈറലായിരുന്നു. നാദിര്‍ഷയുടെ മകള്‍ക്കൊപ്പമുള്ള വിഡിയോകളില്‍ മീനാക്ഷിയുടെ അഭിനയപാടവമാണ് ഏവരും ശ്രദ്ധിച്ചത്.