വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടി അച്ചുവും ഇജോയും

0

വർഷങ്ങൾക്കു ശേഷം നടൻ നരേനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മീര ജാസ്മിൻ. അച്ചുവും ഇജോയും വീണ്ടും കണ്ടുമുട്ടിയപ്പോൾ എന്നായിരുന്നു ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് ആരാധകർ നൽകിയ കമന്റ്. അച്ചുവിനും ഇജോയ്ക്കും ഒരു മാറ്റവുമില്ലെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

മലയാളികൾക്ക് ഇന്നും മറക്കാനാകാത്ത ഒരു ചിത്രമാണ് ഉർവശിയും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളായ അച്ചുവിന്റെ അമ്മ. അച്ചുവായി മീര എത്തിയപ്പോൾ അഡ്വക്കേറ്റ് ഇമ്മാനുവൽ ജോൺ എന്ന ഇജോയെയാണ് നരേൻ അവതരിപ്പിച്ചത്.

‘‘പുനസമാഗമങ്ങളുടെ ഏറ്റവും നല്ല കാര്യം അതാണ്. അത് നമ്മളെ സമയത്തിന് പിന്നിലേക്ക് നടത്തിക്കും. കടന്നു വന്ന വഴികളിൽ നിങ്ങളുടെ പാത പാത പ്രകാശിപ്പിച്ച എല്ലാ ഊഷ്മളതയും ആർദ്രതയും അനുഭവിപ്പിക്കുകയും ചെയ്യും. ആ അമൂല്യമായ ഓർമ്മകൾ പുനരുജ്ജീവിപ്പിച്ചതിന് നന്ദി പ്രിയപ്പെട്ട നരേൻ.

ഏറ്റവും മികച്ചത് മാത്രം ഞാൻ നിങ്ങൾക്ക് ആശംസിക്കുന്നു. കാരണം നിങ്ങൾ തികച്ചും അതിന് അർഹനാണ്.’’–നരേനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് മീരാ ജാസ്മിൻ കുറിച്ചു. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ എന്നീ സിനിമകളിൽ മീര ജാസ്മിനും നരേനും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.