ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ഒരതിഥികൂടി…!; ഹരിക്കും മേഗനും ആൺകുഞ്ഞ് പിറന്നു

0

എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകനായ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളിനും ആൺകുഞ്ഞു പിറന്നു. ഇന്നലെ പുലർച്ചെ 5.26 നാണു മേഗൻ കുഞ്ഞിനു ജന്മം നൽകിയത്. രാജാവിന്‍റെ പദവിയിലേക്കുള്ള ഊഴത്തിൽ ഏഴാമനായിരിക്കും ഹാരിയുടെയും മേഗന്‍റെയും മകൻ. ഹാരി രാജകുമാരൻ തന്നെയാണ് ആൺകുഞ്ഞ് പിറന്ന സന്തോഷവിവരം പുറത്തു വിട്ടത്.

എലിസബത്ത് രാജ്ഞിയുടെ കൊച്ചുമക്കളിൽ എട്ടാമനായി പിറന്നു വീണ കുഞ്ഞ് ബ്രിട്ടിഷ് സിംഹാസത്തിനുള്ള 7ാമത്തെ അവകാശിയാണ്.എലിസബത്ത് രാജ്ഞിക്കുശേഷം മകൻ ചാൾസ് രാജകുമാരനാണു രാജാവാകേണ്ടത്. അതു കഴിഞ്ഞാൽ ചാൾസിന്റെ മകനും ഹാരിയുടെ മൂത്ത സഹോദരനുമായ വില്യം രാജകുമാരൻ. വില്യമിന്റെയും ഭാര്യ കെയ്റ്റിന്റെയും 3 മക്കളുടെ കൂടി ഊഴം കഴിഞ്ഞായിരിക്കും ഹാരിക്ക് രാജാവാകാൻ അവസരം. അതു കഴിഞ്ഞാൽ ഇപ്പോൾ പിറന്ന കുട്ടിക്കും.

ഹാരി- മേഗൻ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണിത്. 3.2 കിലോ തൂക്കമുണ്ട് കുഞ്ഞിന്. പൂർണ ആരോഗ്യവാൻ. സുഖപ്രസവമായിരുന്നു. മേഗനും സുഖമായിരിക്കുന്നു. ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബ​ത്തി​ലെ ഏ​ഴാ​മ​ത്തെ കി​രീ​ടാ​വ​കാ​ശി​യാ​യി​രി​ക്കും ഈ ​കു​ഞ്ഞ്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ന​ല്ല നി​മി​ഷ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​തെ​ന്ന് ഹാ​രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

കഴിഞ്ഞ വർഷം മെയിലാണ് വലിയ ആഘോഷത്തോടെ വിൻഡ്‍സോർ കൊട്ടാരത്തിൽ വച്ച് ഇരുവരുടെയും വിവാഹം നടന്നത്. ഹാരിക്ക് 34 വയസ്സാണ് പ്രായം. അമേരിക്കയിലെ മുൻനിര നടി കൂടിയായിരുന്ന മേഗന് 37 വയസ്സും.

അമേരിക്കയിലെ അറിയപ്പെടുന്ന നടി കൂടിയാണു മേഗൻ മാർക്കിൾ. ഹാരിക്ക് ഡ്യൂക്ക് ഓഫ് സസക്സ് എന്നും മേഗന് ഡച്ചസ് ഓഫ് സസക്സെന്നുമാണ് ഔദ്യോഗിക സ്ഥാനപ്പേരുകൾ.ഇവരുടെ കുഞ്ഞിന് ‘രാജകുമാരൻ’ എന്നു കൂടി പേരിനൊപ്പം ചേർക്കണമെങ്കിൽ ചട്ടപ്രകാരം എലിസബത്ത് രാജ്ഞിയുടെ അഅനുവാദം വേണ്ടിവരും.