മെസ്സി വിവാഹിതനാകുന്നു

0

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി വിവാഹിതനാകുന്നു. ബാല്യകാലസഖിയായ ആന്റെനോള റൊക്കൂസയെ തന്നെയാണ് മെസ്സി വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് കഴിയുന്നത്. രണ്ട് മക്കളുണ്ട്. നാലു വയസ്സുകാരന്‍ തിയാഗോയും ഒരു വയസ്സുകാരന്‍ മാതേയോയും.

messi-antonella-03062015_1e9cmoj2eqq6z1fuejy8n8aauy
മെസ്സിയുടെ മുപ്പതാം ജന്മദിനമായ ജൂലൈ 28നാണ് വിവാഹം എന്നാണ് സൂചന. റൊക്കൂസയുടെ സഹോദരനാണ് വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്.
ഒമ്പതാം വയസ്സിലാണ് മെസ്സി റൊക്കൂസോയെ പരിചയപ്പെട്ടത്. അന്ന് മുതല്‍ അടുപ്പത്തിലായിരുന്ന ഇരുവരും 2007ലാണ് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്.മോഡലിംഗില്‍ സജീവമായിരുന്ന റൊക്കൂസോ 2008ല്‍ മെസ്സിക്കൊപ്പം ബാഴ്‌സലോണയിലേക്ക് താമസം മാറുകയും ചെയ്തു.
റൊസ്സാരിയോയിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക.