ഒമാനില്‍ ശക്തമായ കാറ്റും കനത്ത മഴയും തുടരുമെന്ന് മുന്നറിയിപ്പ്

1

മസ്കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിച്ചതോടെ ഒമാനില്‍ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. സലാലയില്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റും ഇടിയോടു കൂടിയ മഴയും തുടരുമെന്ന് ഒമാന്‍ കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

ദോഫാറിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായി ബുധനാഴ്ച വൈകിട്ട് മുതലാണ് ദോഫാര്‍ ഗവര്‍ണറേറ്റില്‍ ശക്തമായ മഴ ലഭിച്ച് തുടങ്ങിയത്. കടലില്‍ പോകുന്നതും വാദികളില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.