കുവൈത്തിൽ ഫ്രോഡ് പണി ചെയ്ത രണ്ട് മലയാളികൾ പിടിയിൽ

2

കുവൈത്ത് സിറ്റി: സാധാരണ തൊഴിലാളികളായി ജോലിയിൽ പ്രവേശിച്ച ഹരിപ്പാട് സ്വദേശി വിച്ചു രവിയും, ചങ്ങനാശ്ശേരി പുഴവാതുക്കൽ സ്വദേശി ജയകൃഷ്ണനും കമ്പനിയുടെ വിശ്വസ്തരായി ഒടുവിൽ 40 കോടി രൂപയിലേറെ തട്ടിപ്പ് നടത്തി മുങ്ങുകയായിരുന്നു. കമ്പനിയുടെ സ്പോൺസറായ കുവൈത്ത് സ്വദേശി നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ പ്രതികൾ പിടിയിലായി.
വളരെ ആസൂത്രിതമായിട്ടാണ് പ്രതികൾ കമ്പനിയുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയത്. ഇവരുടെ സാമ്പത്തിക തട്ടിപ്പ് വളരെ വൈകിയാണ് കമ്പനിക്ക് കണ്ടെത്താൻ സാധിച്ചത്. തുടർന്നാണ് കോടതി നടപടികളിലേക്ക് കമ്പനി നീങ്ങിയത്. തട്ടിപ്പ് നടത്തിയ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നാണ് കമ്പനിയുടെ നിലപാട്.