നിവിൻ പോളി ചിത്രം ‘മിഖായേലി’ന്‍റെ റിലീസ് പ്രഖ്യാപിച്ചു

1

നിവിൻ പോളി നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ‘മിഖായേലി’ൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 18നാണ് ചിത്രം തീയറ്ററുകളിലെത്തുക.‘ദ ഗ്രേറ്റ് ഫാദറി’നു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും സോഷ്യൽ മീഡിയയിലും യൂട്യുബിലും വൻ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഭൂരിഭാഗവും വിദേശത്ത് വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ‘ഒരു വടക്കൻ സെൽഫി’ ക്ക് ശേഷം നിവിൻ പോളിയും നടി മഞ്ജിമയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഉണ്ണി മുകുന്ദനും, സിദ്ധിക്കും, സുദേവ് നായരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഗോപി സുന്ദർ സംഗീതവും,വിഷ്ണു പണിക്കർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാണം ആന്‍റോ ജോസഫാണ്.