ഡൽഹി കേരളാ ഹൗസിൽ വീണ് മന്ത്രി എകെ ശശീന്ദ്രന് പരിക്ക്

0

ഡൽഹിയിലെ കേരളാ ഹൗസിൽ വീണ് മന്ത്രി എകെ ശശീന്ദ്രന് പരിക്കേറ്റു. കൈ വിരലുകൾക്കാണ് പരിക്കേറ്റത്. ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു അദ്ദേഹം.

എന്നാൽ, വീഴ്ചയിൽ പരിക്കേറ്റതോടെ പരിപാടിയിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടായി. തുടർന്ന് ഡൽഹിയിലെ പരിപാടികൾ റദ്ദാക്കി മന്ത്രി നാട്ടിലേക്ക് മടങ്ങി.