വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയർ സീരീസില്‍ മന്ത്രി കെ.കെ. ശൈലജ

0

ഫാഷന്‍ മാസികയായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയർ സീരിസില്‍ ഇടംനേടി ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി കെ.കെ. ശൈലജ. കൂടാതെ ഇത്തവണത്തെ പതിപ്പില്‍ മന്ത്രിയുടെ എക്‌സ്‌ക്ലൂസീവ് അഭിമുഖവുമുണ്ട്. ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ പേജിലാണ്‌ മന്ത്രിയുടെ ചിത്രം.

ലീഡര്‍ ഓഫ് ദ ഇയര്‍ എന്ന വിഭാഗത്തിലാണ് കെ.കെ. ശൈലജ ഉള്‍പ്പെട്ടിരിക്കുന്നത്. കോവിഡ് ബാധിച്ച പത്തനംതിട്ട സ്വദേശികളായ വയോധിക ദമ്പതിമാരെ ചികിത്സിക്കുകയും പിന്നീട് രോഗ ബാധിതയാവുകയും ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സ് രേഷ്മ, തെലങ്കാനയിലെ മഹാഭൂപ്‌നഗര്‍ എസ്.പിയും മലയാളിയുമായ രമ രാജേശ്വരി, ഡോ കമല രാംമോഹന്‍ (തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പള്‍മണറി മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍) എന്നിവര്‍ കോവിഡ് പ്രതിരോധത്തിലെ മികവിൽ വാരിയർ ഓഫ് ദ ഇയർ എന്ന പേരിൽ സീരീസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്‌പോര്‍ട്‌സ് വിമന്‍ ഓഫ് ദ ഇയറായി ഇന്ത്യയുടെ വനിത ഹോക്കി ടീമിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ മാസം അവസാനമായിരിക്കും വിജയിയെ പ്രഖ്യാപിക്കുക. വോഗ് വുമണ്‍ ഓഫ് ദ ഇയര്‍ 2020ന്റെ ചടങ്ങ്, മൂന്ന് ഷോകള്‍ ആയി നവംബര്‍ 27,28,29 തിയതികളില്‍ സംപ്രേഷണം ചെയ്യും.