വോഗ് മാഗസിന്റെ ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മന്ത്രി ശൈലജ ടീച്ചര്‍ക്ക്

0

തിരുവനന്തപുരം: വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർക്ക്. നടൻ ദു ഭൂമു പെഡ്നേകർ, ദുൽഖർ സൽമാൻ, സമാന്ത അകിനേനി എന്നിവർ ചേർന്നാണ് പുരസ്ക്കാര പ്രഖ്യാപനം നടത്തിയത്. .

പുരസ്‌കാരം ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് വര്‍ക്കര്‍മാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ള തന്റെ ടീമിന് സമര്‍പ്പിക്കുന്നതായി മന്ത്രി പറഞ്ഞു. വോഗ് ഇന്ത്യ വാരിയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടവരിൽ നഴ്സ് ആയ രേഷ്മ മോഹൻദാസും ഉൾപ്പെടുന്നു. ഡോ കമല റാം മോഹൻ, പൈലറ്റ് സ്വാതി റാവൽ, കോവിഡ് കാലത്ത് ഫേസ് ഷീൽഡും മാസ്കും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് എത്തിച്ച റിച്ച ശ്രീവാസ്തവ ചബ്ര എന്നിവരാണ് വോഗ് വാരിയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഭുമി പെഡ്നേകർ ആയിരുന്നു വോഗ് വാരിയർ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

‘പ്രിയപ്പെട്ട ശൈലജ ടീച്ചർ ഈ അവാർഡ് പ്രഖ്യാപിക്കാൻ പോലും ഞാൻ അർഹനല്ല, എന്നാൽ എല്ലാ ആദരവോടെ ഒരുപാട് സന്തോഷത്തോടെ ഞാൻ ഇത് അനൗൺസ് ചെയ്യുകയാണ്.’ – എന്നു പറഞ്ഞാണ് അടുത്ത വിജയിയായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ പേര് ദുൽഖർ സൽമാൻ പ്രഖ്യാപി

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.