ഡൽഹിയിൽ 6 വയസ്സുള്ള മകളെ പിതാവ് പീഡിപ്പിച്ചു; പരാതിയുമായി മലയാളി യുവതി

0

ന്യൂഡൽഹി∙ ഡൽഹിയിൽ ആറു വയസ്സുള്ള മകളെ പിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളി യുവതി രംഗത്ത്. കോടതി ഇടപെടലിനെ തുടർന്ന് പോക്സോ ചുമത്തി പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടിയുണ്ടായില്ലെന്ന് കുട്ടിയുടെ അമ്മ. കേസിൽ പ്രതിയായ കുട്ടിയുടെ പിതാവ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ ഡൽഹി ഹൈക്കോടതി പരിഗണിക്കും.

ഈ വര്‍ഷം ജനുവരി ആദ്യമാണ് പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചത്. സരിത വീഹാർ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇവിടെ ഗസ്റ്റ് ഹൗസും ഹോട്ടലും നടത്തുന്ന മലപ്പുറം സ്വദേശിയായ ഭര്‍ത്താവിന് പൊലീസില്‍ ഉന്നത സ്വാധീനമാണെന്നും ആരോപണമുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബലാല്‍സംഗം ഉള്‍പ്പെടെ കുറ്റങ്ങള്‍ക്ക് പുറമേ പോക്സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസ്. കേരളത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായില്ലെന്ന് അമ്മ ആരോപിക്കുന്നു.