ഫ്ലാറ്റിന്‍റെ നാലാം നിലയിൽ നിന്നു വീണ ഒരുവയസ്സുകാരനെ മരം രക്ഷിച്ചു

2

മുംബൈ∙ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്നു വീണ ഒരുവയസ്സുകാരനെ മരം കയ്യിൽ താങ്ങി രക്ഷിച്ചു. താഴേക്കു പതിച്ച കുഞ്ഞ് മരത്തിന്‍റെ ശിഖിരങ്ങളിൽ തട്ടിത്തടഞ്ഞു അൽപനേരം നിന്ന ശേഷം നിലത്തേക്ക് വീണതുകൊണ്ടാണ് ഒരു വൻ ദുരന്തം ഒഴിവായത്.
മുംബൈ നഗരത്തിലുള്ള ഗോവണ്ടിയിൽ അജിത് ജ്യോതി ദമ്പതികളുടെ കുഞ്ഞ് അഥർവയാണ് നാലാം നിലയിൽ നിന്നും താഴോട്ട് വീണത്. ഫ്ലാറ്റിൽ ഒരു ഭാഗത്തു ഭിത്തിക്കു പകരം ഏഴടി ഉയരത്തിൽ സ്ലൈഡിങ് ജനലാണ്. ഗ്രില്ലോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ല. അമ്മയും അച്ഛനും മുത്തച്ഛനും മുത്തശ്ശിയും എല്ലാം വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ഒരു നിമിഷം ശ്രദ്ധതെറ്റിയപ്പോഴാണ് അപകടം സംഭവിച്ചത്. മുത്തശ്ശി പുറത്തു തുണി വിരിക്കാനായി ജനൽ തുറന്ന ശേഷം പകുതി അടച്ചതാണു പ്രശ്നമായത്. ഹാളിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ഓടിയെത്തി ജനലിൽ തള്ളിയപ്പോൾ തുറന്നു പുറത്തേക്കു വീണു. മുളുണ്ട് ഫോർട്ടിസ് ആശുപത്രി ഐസിയുവിൽ നിരീക്ഷണത്തിലാണു കുഞ്ഞിപ്പോൾ. ആരോഗ്യനില മെച്ചപ്പെടുന്നു.മരങ്ങൾ വെട്ടിമാറ്റി കെട്ടിടങ്ങൾ പണിതുയർത്തുന്ന നമ്മൾക്കു ഈ സംഭവം ഒരു താകീതാണ്. മരം വെട്ടിമാറ്റാതിരുന്നാൽ വരാനിരിക്കുന്ന ഒട്ടനവധി ദുരന്തങ്ങളെ നമുക്ക് ഇതുപോലെ ഒഴിവാക്കാം.