പാക് ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു

0

പാകിസ്താന്‍ ടെസ്റ്റ് ടീം നായകന്‍ മിസ്ബാ ഉള്‍ ഹഖ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരയോടെ രംഗം വിടുമെന്നു മിസ്ബാ അറിയിച്ചു. ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയ്ക്കിടയിലെ ഒത്തുകളി വിവാദത്തിനുശേഷം 2010ല്‍ ആണ് മിസ്ബാ ടീമിന്റെ നായകനായത്.വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് 21ന് ആരംഭിക്കും. ബാര്‍ബഡോസില്‍ രണ്ടാം ടെസ്റ്റ് 30നു തുടങ്ങും. മൂന്നാം ടെസ്റ്റ് ഡൊമിനിക്കയില്‍ മേയ് 10ന്. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്നും മിസ്ബ പറഞ്ഞു. മൊത്തം 53 ടെസ്റ്റില്‍ ടീമിനെ നയിച്ച മിസ്ബാ 24 ടെസ്റ്റില്‍ വിജയിച്ചു.