17 വർഷങ്ങൾക്ക് ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയ്ക്ക്

0

ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിക്ക്. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യക്ക് ലോക സുന്ദരിപ്പട്ടം ലഭിക്കുന്നത്. ഹരിയാന സ്വദേശിയായ ഇരുപതുകാരിയാണ് ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയ മാനുഷി ചില്ലർ. ഇ​തോ​ടെ ഏ​റ്റ​വു​മ​ധി​കം ത​വ​ണ ലോ​ക​സു​ന്ദ​രി​പ്പ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന രാ​ജ്യ​മെ​ന്ന നേ​ട്ടം ഇ​ന്ത്യ വെ​ന​സ്വേ​ല​യു​മാ​യി പ​ങ്കു​വ​യ്ക്കു​ന്നു.

130 സുന്ദരിമാരെ പിന്തള്ളി ആദ്യ നാല്‍പ്പതില്‍ എത്തിയ മാനുഷി ആദ്യ പതിനഞ്ച് സ്ഥാനത്തിലും ഇടം നേടി. ഇതില്‍ പതിനാല് മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് അവര്‍ കിരീടം ചൂടിയത്. ചൈനയിലെ സാന്യയിലാണ് മിസ് വേള്‍ഡ് മത്സരം നടന്നത്. പതിനേഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് വേള്‍ഡ് കിരീടം എത്തുന്നത്. മെക്‌സികോയുടെ ആന്‍ഡ്രിയ മെസ ഫസ്റ്റ് റണ്ണറപ്പായി. ഇംണ്ടിന്റെ സ്‌റ്റെഫാനി ഹില്‍ ആണ് സെക്കന്‍ഡ് റണ്ണറപ്പ്. ലോക സുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. 2013ലെ മിസ് വേള്‍ഡ് മേഗന്‍ യംഗ് ആയിരുന്നു പരിപാടിയുടെ അവതാരക.