കാണാതായിരുന്ന പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാണാതായിരുന്ന പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി ജഅഫര്‍ (43) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്.

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അദ്ദേഹത്തെ ബുധനാഴ്ച മുതലാണ് കാണാതായത്. തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും തെരച്ചില്‍ നടത്തിവരികയായിരുന്നു. ഒടുവില്‍ അബ്ബാസിയയിലെ പാര്‍ക്കിങ് ഏരിയയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.