ഇന്തോനേഷ്യയില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം 23 അടി നീളമുള്ള പെരുപാമ്പിന്റെ വയറ്റില്‍

2

ഇന്തോനേഷ്യയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ 54കാരിയുടെ മൃതദേഹം 23 അടി നീളമുള്ള പെരുപാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. പച്ചക്കറി തോട്ടത്തില്‍  ജോലി ചെയ്യവേയാണ് ഇവരെ കാണാതായത്.

ഇവരെ തിരയാനായി ഇറങ്ങിയ സംഘം തോട്ടത്തില്‍  വയര്‍ ചീര്‍ത്ത നിലയില്‍ കണ്ട പാമ്പിനെ പരിശോധിച്ചപ്പോഴാണ് വനിതയെ കണ്ടെത്തിയത്.നാട്ടുകാര്‍ വടിവാളും കത്തിയും ഉപയോഗിച്ച് വയര്‍ കീറി പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ ജഡം പാമ്പിന്റെ വയറ്റില്‍ നിന്നും ലഭിച്ചത്. ഇന്തോനേഷ്യയിലും ഫിലിപ്പന്‍സിലും മാത്രം കണ്ടു വരുന്ന പ്രത്യേക തരം പെരുംപാമ്പുകളാണ് ഇത്. വനിതയെ കാണാതായ തോട്ടത്തിന് സമീപം നിറയെ പാറക്കെടുകള്‍ ഉണ്ടായിരുന്നു ഇതിന്റെ ഇടയ്ക്കുള്ള ഗുഹകളിലാണ് ഇത്തരം പെരുംപാമ്പുകള്‍ വസിക്കുന്നത്.