മിതാലി രാജ് ടി-20യില്‍ നിന്ന് വിരമിച്ചു

0

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് ടി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മൂന്ന് ടി-20 ലോകകപ്പുകളില്‍ (2012,2014,2016) ഇന്ത്യയെ നയിച്ചത് മിതാലിയായിരുന്നു.2019 മാര്‍ച്ച് ഒമ്പതിനാണ് അവസാനമായി ടി-20 കളിച്ചത്. 2021 ലെ ഏകദിനലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടി-20യില്‍ നിന്ന് വിരമിക്കുന്നതെന്ന് മിതാലി പറഞ്ഞു.

രാജ്യത്തിനായി ലോകകപ്പ് നേടുക എന്നത് സ്വപ്‌നമായി തുടരുകയാണെന്നും അതിനായി കഠിനപ്രയ്തനം നടത്തുകയാണെന്നും അവര്‍ പറഞ്ഞു.തന്നെ പിന്തുണച്ച ബി.സി.സി.ഐയ്ക്കും സഹതാരങ്ങള്‍ക്കും മിതാലി നന്ദി അറിയിച്ചു. 2018 ലെ ടി-20 സെമിയില്‍ മിതാലി കളിപ്പിക്കാതിരുന്നത് വിവാദമായിരുന്നു. 89 ടി-20 മത്സരങ്ങളില്‍ നിന്നായി 17 അര്‍ധസെഞ്ച്വറിയടക്കം 2364 റണ്‍സ് നേടിയിട്ടുണ്ട്. 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയെ 32 ടി-20 മത്സരങ്ങളില്‍ മിതാലി നയിച്ചു.