മകനൊപ്പം ആദ്യ വിവാഹവാർഷികം ആഘോഷിച്ച് മിയയും അശ്വിനും

0

മകൻ ലൂക്കയ്ക്കൊപ്പം ആദ്യ വിവാഹവാർഷികം ആഘോഷിച്ച് മിയയും അശ്വിനും. കേക്ക് മുറിച്ച് ഇരുവരും പരസ്പരം സ്നേഹം പങ്കിടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മിയയുടെ ഒക്കത്ത് അടങ്ങി ഇരിക്കുന്ന കുഞ്ഞ് ലൂക്കയെയും വിഡിയോയിൽ കാണാം.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ.

ജൂലൈയിലാണ് കുഞ്ഞ് ജനിക്കുന്നത്. വിക്രം നായകനാകുന്ന തമിഴ് ചിത്രം കോബ്രയാണ് മിയയുടെ പുതിയ പ്രോജക്ട്.